Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Montha

മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് തീ​ര​ത്തോ​ട് അ​ടു​ക്കു​ന്നു; ആ​ന്ധ്രാ​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത

ന്യൂ​ഡ​ൽ​ഹി: മോ​ൻ​ത ചു​ഴ​ലി​കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ആ​ന്ധ്രാ തീ​ര​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ചു​ഴ​ലി​കാ​റ്റ് ഇ​ന്ന് രാ​ത്രി​യോ​ടെ ക​ര തൊ​ടും. ഒ​ഡീ​ഷ, ആ​ന്ധ്ര, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ഴ​യ്ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളും ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ആ​ന്ധ്ര​പ്ര​ദേ​ശി​ലും ഒ​ഡീ​ഷ​യി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ ചെ​ന്നൈ അ​ട​ക്കം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ന്ധ്ര​യി​ലെ​യും ഒ​ഡീ​ഷ​യി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ന്ധ്രാ തീ​ര​ത്തെ മ​ച്ചി​ലി​പ​ട്ട​ണ​ത്തി​നും ക​ലിം​ഗ പ​ട്ട​ണ​ത്തി​നും ഇ​ട​യി​ൽ ക​ക്കി​ന​ട​യു​ടെ സ​മീ​പം മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ക​ര തൊ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം.

Latest News

Up